കുമ്പള ബന്തിയോട്ടെ കഞ്ചാവ് വേട്ട; വീട്ടമ്മ അറസ്റ്റിൽ
കുമ്പള ബന്തിയോട്ടെ താമസ സ്ഥലത്ത് നിന്നും നാല് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. അടുക്ക ഒളാക്ക് റോഡിലെ താമസക്കാരിയായ സുഹ്‌റാബിയെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. പിടിയിലാകുന്ന സമയത്തും ഇവരുടെ കൈവശം 30 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. എന്‍ഡിപിഎസ് കേസിലെ മുന്‍ പ്രതി കൂടിയായ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
No comments