Breaking News

മടിക്കൈ എരിക്കുളത്ത് ദേഹത്ത് കവുങ്ങു പൊട്ടി വീണ് വീട്ടമ്മ മരിച്ചു


മടിക്കൈ എരിക്കുളം നാരയിൽ വീട്ടമ്മ കവുങ്ങു പൊട്ടി വീണ് വീട്ടമ്മ മരിച്ചു. നാരായിലെ  തമ്പാൻ നായരുടെ ഭാര്യ കാർത്യായണി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുപറമ്പിൽ വെച്ചാണ് കാർത്യായണിയുടെ ദേഹത്ത് തെങ്ങു പൊട്ടിവീണത്. ഗുരുതരമായി പരിക്കേറ്റ  കാർത്യായണിയെ കണ്ണൂർ മിമ്സ് ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ജയപ്രകാശ്, വിജയൻ (ഇരുവരും ഗൾഫ് ), മിനി. മരുമക്കൾ: കൃഷ്ണേന്ദു , ചന്ദ്രൻ (തായന്നൂർ ), പരേതയായ ശ്രീജ.

No comments