Breaking News

ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി മരിച്ചു




കുമ്പള : ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയ പ്രവാസി മലയാളി മരിച്ചു. കളത്തൂര്‍ സ്വദേശി ഇസ്മായില്‍ മുഹമ്മദ് (42) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഒമാനിലെ റൂവിയില്‍ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.

വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥമാണ് നാട്ടിലെത്തിയത്. മക്‌സറ്റ് കെഎംസിസി പ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മെമ്പറുമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ ആമിന. ഭാര്യ: മിസ്രിയ, മക്കള്‍: റിസാന്‍, റസീന്‍, സഹോദരങ്ങള്‍: റഫീഖ്, അഷ്‌റഫ്, ഇര്‍ഷാദ്, ഹാരിസ്, ഖാദര്‍, റഫിയ, ഹസീന, തസ്രിയ. മരണത്തിൽ മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

No comments