Breaking News

ഒറ്റയാൾ സമരത്തിന് വിജയം കോളിച്ചാൽ മാവേലി സ്റ്റോറിൽ അവശ്യ സാധനങ്ങൾ എത്തിത്തുടങ്ങി


രാജപുരം: അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ കോളിച്ചാൽ മാവേലി സ്റ്റോറിന്മുന്നിൽ നടത്തിയ ഒറ്റയാൾ സമരത്തിന് വിജയം. മണിക്കുറുകൾക്കുള്ളിൽ കോളിച്ചാൽ മാവേലി സ്റ്റോറിൽ അവശ്യ സാധനങ്ങൾ സ്റ്റോക്ക് എത്തി.മുൻ പനത്തടി പഞ്ചായത്ത് അംഗവും ആദിവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മായ കെ.സുകുമാരൻ വിത്തുകളമാണ് കഴിഞ്ഞ ദിവസം

കോളിച്ചാൽ മാവേലി സ്റ്റോറിന് മുന്നിൽ പായ വിരിച്ച് കിടന്ന് മണിക്കുറുകളോളം സമരം കിടന്നത്. സബ് സിഡി നിരക്കിൽ ജനങ്ങൾക്ക് ലഭിക്കേണ്ട പയർ, ഉഴുന്ന്, കടല, ചെറുപയർ തുടങ്ങിയവ എത്തി യത്.കൂടാതെ കുറുവ അരി,വെളിച്ചെണ,വെള്ളകടല തുടങ്ങിയവയുടെ കൂടുതൽ സ്റ്റോക്കും എത്തി.ഇന്നലെ വൈകിട്ടാണ് കടയിൽ സാധനങ്ങൾ എത്തിയത്.സുകുമാരൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് സാധാരണ ജനങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വലിയ കൈയ്യടിയാണ് കിട്ടിയത്.

No comments