Breaking News

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബളാൽ പഞ്ചായത്തംഗത്തിനും മകനും പരുക്കേറ്റു


വെള്ളരിക്കുണ്ട് : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പഞ്ചായത്തംഗത്തിനും മകനും പരുക്കേറ്റു. ബളാൽ പഞ്ചായത്തംഗം കൊന്നക്കാട്ടെ പി.രഘുനാഥൻ , മകൻ ആദർശ് (20) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി വെൽഡിംഗ് ജോലിക്കിടെയാണ് അപകടം ഉണ്ടായത്. വെൽഡിങ് ഗ്യാസാണ് പൊട്ടിത്തെറിച്ചത് . ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും സുഖം പ്രാപിച്ചു വരുന്നു .


No comments