Breaking News

ബേക്കലിൽ പോലീസിന് നേരെ അക്രമം ; ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്


കാഞ്ഞങ്ങാട് : പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം .ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് അക്രമത്തിൽ പരിക്കേറ്റു. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു ഇന്നലെ  വൈകുന്നേരം 3 30 മണിയോടെ കോട്ടിക്കുളം രാമ ഗുരുവിലാണ് സംഭവം. രാമ ഗുരുവിലെ ഉണ്ണി 31 ക്ക് എതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഒരു കേസിലെ സാക്ഷിയായ ഉണ്ണിയോട് പൊലീസ് ഫോൺ വഴി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവ് തയ്യാറായില്ല. ഇതേതുടർന്ന് യുവാവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ഇൻസ്പെക്ടർ വിപിനേയും സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീർ ബാബു സിവിൽ ഓഫീസർമാരായ സുനിൽ, മുഹമ്മദ് അബ്ദുൽ വഹാബ് എന്നിവരെ യുവാവ് ആക്രമിച്ചതെന്നാണ് പരാതി .മുഖത്ത് അടിയേറ്റ് ഇൻസ്പെക്ടറുടെ ചുണ്ട് പൊട്ടി ചോര വാർന്നു. മറ്റു പൊലീസ് ഉദ്യോഗസ്ഥരെയും യുവാവ് അടിച്ചു പരിക്കേൽപ്പിച്ചു. പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.


No comments