വ്യാപാരി വനിതാ സംഗമം 2023 ജില്ലാതല മംഗലംകളി മത്സരം നവംബർ 5 ന് ഭിമനടിയിൽ
വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാകമ്മറ്റി 2023 നവംബർ 14 ന് വെള്ളരിക്കുണ്ടിൽ വെച്ച് നടത്തുന്ന വനിതാസംഗമത്തിന്റ ഭാഗമായി ജില്ലയിലെ പരമ്പരാഗത തനതു കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാതല മംഗലം കളി മത്സരം സംഘടിപ്പിക്കും..
ജാതീയചിന്തകളിലും ആചാരങ്ങലിലും അനുഷ്ടാനങ്ങളിലും അണു വിട മറാതെ അതിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരെ വ്യാപാരി സമൂഹത്തോട് ചേർത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കാസർഗോഡ്ജില്ലാ വനിതാ സംഗമത്തിന്റ ഭാഗമായി മംഗലം കളി മത്സരം സംഘടിപ്പിക്കുന്നത്..
ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 രൂപ ക്യാഷ് പ്രൈസും മൊമെന്റവും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 2000 രൂപ ക്യാഷ് പ്രൈസും മൊമെന്റവും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 രൂപ ക്യാഷ് പ്രൈസും മൊമെന്റവും നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഒക്ടോബർ മാസം 25 ന്മുൻപായി സംഘാടകരുമായി ബന്ധപ്പെടണം.....
കൂടുതൽ വിവരങ്ങൾക്ക്.9400316955,..9496206393..
എന്നനമ്പറിൽ ബന്ധപ്പെടണം
No comments