ഫോൺ വാങ്ങികൊടുക്കാത്തതിന് വിദ്യാർത്ഥി ജീവനൊടുക്കി
കാസർകോട്: മൊബൈൽ ഫോൺ വാങ്ങികൊടുക്കാത്തതിനെ തുടർന്ന് ബിരുദ വിദ്യാർത്ഥി കിടപ്പുമുറിയിൽ തൂ ങ്ങി മരിച്ചു. മഞ്ചേശ്വരം, കണ്വതീർത്ഥ സ്വദേശി പ്രവാസി നിരഞ്ജന്റെ മകൻ നിഹാൽ (18) ആണ് ജീവനൊടുക്കിയ ത്. മംഗലാപുരത്തെ സ്വകാര്യ കോളേ ജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി യായിരുന്നു. കോളേജിൽ നിന്നും വന്ന നിഹാൽ പുതിയ മൊബൈൽഫോൺ വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടിരു ന്നു. എന്നാൽ ഇത് ആരും ഗൗനിച്ചി ല്ല. പിന്നീട് ഉറങ്ങാൻ പോയ നിഹാൽ വാതിൽ തുറക്കാത്തതിനെ തുടർന്ന് മാതാവ് ലത അയൽ വാസികളെ വിളിച്ചുവരുത്തി പ്രയോഗത്തിലൂടെ വാതിൽ തുറന്നപ്പോഴാണ് ഫാനിൽ കെട്ടിതൂങ്ങിമരിച്ചനിലയിൽ കണ്ട ത്. നിഖിൽ ഏക സഹോദരനാണ്. മരണത്തിൽ മഞ്ചേശ്വ രം പൊലീസ് കേസെടുത്തു.
No comments