പൊതാവൂർ എ.യു.പി സ്‌കൂൾ ഹെൽത്ത് ക്ലബ്ബും കയ്യൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഒരുക്കിയ ഷോർട്ട് ഫിലിം 'കരുതൽ' പ്രേക്ഷകരിലേക്ക്..
കുട്ടികളുടെ കരുത്തിന്റെയും കരുതലിന്റെയും കഥയാണ് പൊതാവൂര്‍ എ.യു.പി സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബും കയ്യൂര്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഒരുക്കിയ കരുതല്‍ ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം. രജീഷ് ആര്‍ പൊതാവൂരാണ് ഷോര്‍ട്ട് ഫിലിമിന്റെ എഡിറ്റിങ്ങും ക്യാമറയും ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ടി.എസ് ആര്‍ഷിദ് അധ്യക്ഷനായി. ചടങ്ങിനോടനുബന്ധിച്ച് ജില്ലാ വോളിബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളെയും ഷോര്‍ട്ട് ഫിലിമിലെ അഭിനേതാക്കളെയും ജില്ലാ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രോജക്ട് കോഡിനേറ്റര്‍ വി. അശ്വിന്‍ അനുമോദിച്ചു. ജില്ലാ വോളിബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ആദിദേവ്, സുനു കാര്‍ത്തിക്, കരുതല്‍ ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ രജീഷ് ആര്‍ പൊതാവൂര്‍, ഷോര്‍ട്ട് ഫിലിമിലെ അഭിനേതാക്കളായ എസ്.ജി ഹൃദ്യ, എസ്. സ്വാതി, അമേയ രമേശന്‍, ആര്‍.ബി ആദിദര്‍ശ്, ആര്‍. ഋഷികേഷ്, എം.അനവദ്യ, ആര്‍. രഘുനാഥ് എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി. രജീഷ് ആര്‍. പൊതാവൂര്‍ മറുപടി പറഞ്ഞു. കയ്യൂര്‍ പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.രാജീവന്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ സി.ശശികുമാര്‍ നന്ദിയും പറഞ്ഞു.
No comments