സിക്കിമിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം; 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി
ഗാങ്ടോക്ക്: സിക്കിമില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം. പ്രളയത്തില്‍ 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
(ഈ വാർത്ത് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു)
No comments