Breaking News

പ്രഭാത സവാരിക്കിടെ അധ്യാപകൻ വാഹനമിടിച്ച് മരിച്ചു കാഞ്ഞങ്ങാട് സൗത്തിലെ ശ്യാംസുധീർ (58) ആണ് മരിച്ചത്


റിട്ട അധ്യാപകൻ പ്രഭാത സവാരിക്കിടെ പിക്കപ്പ് വാനിടിച്ച്  മരിച്ചു. ദേളി സ്‌കൂളിലെ റിട്ട. അധ്യാപകനും കാഞ്ഞങ്ങാട് സൗത്തിലെ  ശ്യാംസുധീര്‍(58) ആണ് മരിച്ചത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്യാംസുധീറിനെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഗോവയില്‍ നിന്നും വരികയായിരുന്ന വാനാണ് അധ്യാപകനെ ഇടിച്ചിട്ടത്. വാഹനം  പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: അധ്യാപികയായ രജനി. രണ്ട് മക്കളുണ്ട്.

No comments