Breaking News

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കെ. ഐ. എ. എൽ. പി. എസ് കല്ലഞ്ചിറ സ്കൂളിലെ കുട്ടികൾക്ക് തുണി സഞ്ചി വിതരണം നടത്തി


വെള്ളരിക്കുണ്ട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ശുചിത്വവിദ്യാലയം ഹരിത വിദ്യാലയം എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനായി കെ. ഐ. എ. എൽ. പി. എസ് കല്ലഞ്ചിറ സ്കൂളിലെ കുട്ടികൾക്ക് തുണി സഞ്ചി വിതരണം നടത്തി. വിതരണോത്ഘാടനം ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി അബ്ദുൽ ഖാദർ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എൽ കെ ബഷീർ പ്രധാന അദ്ധ്യാപക സുനി ജോർജ് പി ടി എ പ്രസിഡന്റ്‌ രവി കെ കെ എന്നിവർ സംസാരിച്ചു

No comments