Breaking News

സോഷ്യൽ മീഡിയയിൽ വൈറലായ "വധു വരിക്കപ്ലാവ്" സംവിധായകന് നാടിന്റെ ആദരവ് വെള്ളരിക്കുണ്ട് പൗരാവലി ഒരുക്കിയ ആദരവിൽ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ചന്ദ്രുവിന് ഉപഹാരം കൈമാറി


വെള്ളരിക്കുണ്ട് . വിവാഹമെന്ന സ്വപ്നം പല യുവാക്കളിലും പ്രതിസന്ധി സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ വിഷയം അധിമനോഹരമായി വധു വരിയ്ക്കപ്ലാവ് എന്ന ഹസ്വ ചിത്രത്തിൽ ദിനേശനിലൂടെ  അവതരിപ്പിച്ച യുവ സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ടിനെ ജന്മനാട് ആദരിച്ചു.

ദർശനഓഡിറ്റോറിയത്തിൽ  വെള്ളരിക്കുണ്ട് പൗരാവലി ഒരുക്കിയ ആദരവിൽ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ചന്ദ്രുവിന്  പൗരാവലി യുടെ ഉപഹാരം കൈമാറി..

വധുവരിക്ക പ്ലാവ് ചിത്രത്തിൽ അഭിനയിച്ചവരെയും അണിയറപ്രവർത്തകരെയും ഉപഹാരം നൽകി ആദരിച്ചു..

വൈസ് പ്രസിഡന്റ് എം. രാധാ മണി അധ്യക്ഷവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്. പഞ്ചായത്ത്‌ അംഗങ്ങളായ ടി. അബ്ദുൾ കാദർ. പി. പത്മാവതി.സന്ധ്യ ശിവൻ.വിനു. കെ. ആർ. വെള്ളരിക്കുണ്ട് തഹസിൽദർ പി. വി. മുരളി. ഹരീഷ് പി. നായർ. ജിമ്മി എടപ്പാടി. ജോർജ്ജ് തോമസ് എന്നിവർപ്രസംഗിച്ചു..


തടർന്ന് വധു വരയ്ക്ക് പ്ലാവ് ചിത്രത്തിൻ്റെ പ്രദർശനവും നടന്നു. മാധ്യമ പ്രവർത്തകൻ കൂടിയായചന്ദ്രു വെള്ളരിക്കുണ്ട് അടുത്തിടെ ഇറങ്ങിയ മദനോത്സവം എന്നചിത്രത്തിൽ മുഖം കാണിച്ചിരുന്നു.. മികച്ച ഒരു അഭിനേതാവ് കൂടിയായചന്ദ്രു വെള്ളരിക്കുണ്ട് സംവിധാനം ചെയ്ത വധു വരിക്ക പ്ലാവ് എന്ന കുഞ്ഞൻ സിനിമ ഇതിനകം വൈറൽ ആയിമാറി..

No comments