കേരള സർവ്വകലാശാലയിൽ രണ്ടാം റാങ്ക് നേടി മലയോരത്തിന് അഭിമാനമായി ഡോ :ഹരിതാ ബാബു വെള്ളരിക്കുണ്ട് കൂരാംകുണ്ട് സ്വദേശിനിയാണ്
വെള്ളരിക്കുണ്ട് :മലയോരത്തിന് അഭിമാന നേട്ടം സമ്മാനിച്ച് കേരള സർവ്വകലാശാല എം ഡി എസ് പ്രോസ്തോഡോൺടിക്സ് (Prosthodontics) വിഭാഗത്തിൽ കോതമംഗലം മാർ ബസേലിയസ് ഡന്റൽ മെഡിക്കൽ കോളേജിലെ ഡോ ഹരിതാ ബാബു രണ്ടാം റാങ്ക് കരസ്ഥമാക്കി.പ്രതിസന്ധികളെ അതിജീവിച്ച് പിന്നോക്ക ജില്ലയായ കാസറഗോഡ്ന്റെ കിഴക്കൻ മലയോരത്ത് നിന്നുo ഹരിത ബാബുവിന് കിട്ടുന്ന നേട്ടം ഒരു നാടിന് തന്നെ അഭിമാനമാകുകയാണ്.പൊതു പ്രവർത്തന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാബു കോഹിനൂരാണ് പിതാവ്.അമ്മ പി. ശൈലജ. മഞ്ചേരി എ ജൂ കെയർ ഡന്റൽ മെഡിക്കൽ കോളേജ് അസി. പ്രൊഫസർ ഡോ. കെ .കെ . രാഹുലാണ് ഭർത്താവ്. കുടുംബത്തിന്റെയും ഭർത്താവിന്റെയും പൂർണ്ണ പിന്തുണ നേട്ടത്തിന് ഏറെ സഹായമായെന്ന് ഡോ ഹരിത ബാബു പറഞ്ഞു.
No comments