12 കിലോ കുങ്കുമപ്പൂവുമായി കളനാട് സ്വദേശി പിടിയിൽ
ബേക്കൽ: ദുബായിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച കുങ്കുമപ്പൂവ് എയർപോർട്ട് പോലീസ് പിടികൂടി.
കാസർകോട് കളനാട് പരവനടുക്കം സ്വദേശി അഹമ്മദ് സാബിറിൽ നിന്നാണ് പിടികൂടിയത്. എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങി യ ഇയാളെ സംശയം തോ ന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ ഇയാൾ കയ്യിൽ കരുതിയ ലഗേജിനുള്ളിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച കുങ്കുമപ്പൂവ് കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത കുങ്കുമപ്പൂവിന് ഏകദേശം 12 കിലോ തൂക്കംവ രും. തുടർന്ന് ഇയാളെ എയർപോർട്ട് പോലീസ് ഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരി ക്കുകയും ചെയ്തു.
No comments