വർദ്ധിച്ചുവരുന്ന വിലക്കയറ്റവും അഴിമതിയും ; വെസ്റ്റ് എളേരി പഞ്ചായത്തിൽ യു ഡി എഫ് നടത്തിയ പദയാത്ര ഭീമനടിയിൽ സമാപിച്ചു സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോയി കിഴക്കരക്കാട്ട് ഉദ്ഘാടനം ചെയ്തു
ഭീമനടി : കേരള സർക്കാരിൻറെ കൊള്ള സംഘത്തിനെതിരെ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനും, കർഷകദ്രോഹ നടപടികൾക്കെതിരെയും കേരളത്തിലുടനീളം പഞ്ചായത്ത് തല പദയാത്രയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിൽ നർക്കലക്കാട് നിന്നും കുന്നുംകൈയിൽ നിന്നും രണ്ടു പദയാത്രകൾ ഭീമനടിയിൽ സമാപിച്ചു. സമാപന സമ്മേളനം എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോയി കിഴക്കാലക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തല യുഡിഎഫ് ചെയർമാൻ എം അബൂബക്കർ അധ്യക്ഷൻ വഹിച്ചു. മുസ്ലിംലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജാതിയിൽ അസ്നാർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്, ആൻഡക്സ് ജോസഫ്, ആർ എസ് പി നേതാവ് മാത്യു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു, ജോയ് മാരൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ വൈസ് പ്രസിഡണ്ട് പി സി ഇസ്മയിൽ , ജി മുരളീധരൻ , മാത്യു വർക്കി, പി കെ അബൂബക്കർ, പിടി ജോസഫ്, ഷെരീഫ് വാഴപ്പള്ളി , അബ്ദുൽ റഹ്മാൻ മാസ്റ്റർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
No comments