Breaking News

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരൂപകനുമായ ഡോ. പരകാല പ്രഭാകർ ഡിസം.11ന് കാഞ്ഞങ്ങാട്ട് സംസാരിക്കും


കാഞ്ഞങ്ങാട്: ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരൂപകനുമായ ഡോ. പരകാല പ്രഭാകർ ഡിസംബർ 11ന് കാഞ്ഞങ്ങാട്ട് പ്രഭാഷണം നടത്തും.
കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ്റെ ഭർത്താവാണ് പരകാല പ്രഭാകർ. കാഞ്ഞങ്ങാട്ടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ സെക്കുലർ ഫോറത്തിൻ്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ്. ഡോ.സി.ബാലൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയതു.ഡോ.അജയകുമാർ കോടോത്ത് പരി പാടി വിശദീകരിച്ചു.സി.മുഹമ്മദ് കുഞ്ഞി സ്വാഗതവും അഡ്വ.ടി.വി രാജേന്ദ്രൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിന് ഓർഗനൈസിങ്ങ് കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികൾ: ഡോ.ഖാദർ മാങ്ങാട്, ഡോ.സി.ബാലൻ, ഡോ.അജയകുമാർ കാേടോത്ത്, അഡ്വ.ഗോവിന്ദൻ പളളിക്കാപ്പിൽ, എ.ഹമീദ്‌ ഹാജി, റിട്ട. ഡിവൈ.എസ്.പി അസൈനാർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ.
അഡ്വ.ടി.കെ സുധാകരൻ (ചെയർ), അഡ്വ.ടി.വി രാജേന്ദ്രൻ (ജന. സെക്ര), സി.മുഹമ്മദ് കുഞ്ഞി (ട്രഷ), അഡ്വ.പി.കെ ചന്ദ്രശേഖരൻ, ബഷീർ ആറങ്ങാടി, പത്മരാജൻ ഐങ്ങോത്ത്, സുറൂർ മൊയ്തു ഹാജി (വൈസ് ചെയർ), അഡ്വ.പി.വി സുരേഷ്, ബി.മുകുന്ദ് പ്രഭു, അഡ്വ.ബിജു കൃഷ്ണ (സെക്ര).പി.പ്രവീൺ കുമാർ (മീഡിയ കൺവീനർ).
ബി.പി പ്രദീപ് കുമാർ, അബ്ദുറസാക്ക് തായിലക്കണ്ടി, അഡ്വ.പി. ബാബുരാജ്, അഡ്വ.പി.മോഹനൻ, അഡ്വ.എൻ.എ ഖാലിദ്, പത്മനാഭൻ മാസ്റ്റർ, എം.കുഞ്ഞികൃഷ്ണൻ, പി.വി ബാലകൃഷ്ണൻ, അനിൽ വാഴുന്നോറടി, നവനീത് ചന്ദ്രൻ, കെ.ആർ.കാർത്തികേയൻ, കെ.പി.മനോജ് കുമാർ (എക്സി. കമ്മിറ്റിയംഗം).

No comments