Breaking News

വിതരണ വ്യാപാര സംഘടനയായ എ.കെ.ഡി.എ കാഞ്ഞങ്ങാടിന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു


മടിക്കേരി : കേരളത്തിലെ വിതരണ വ്യാപാര മേഖലയിലെ ഒരേയൊരു സംഘടനയായ ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (എ.കെ. ഡി എ ) കാസർഗോഡ് ജില്ലാ ജനറൽ ബോഡി യോഗം ഇന്ന് മടിക്കേരിയിലെ മാരിയറ്റ് റിസോർട്ടിൽ വച്ച് നടന്നു. 
           എ.കെ.ഡി.എ. കാഞ്ഞങ്ങാട് മേഘലാ കമ്മറ്റി പ്രസിഡണ്ടായി ശ്രി. ഷംസുദ്ധീൻ നീലേശ്വരത്തിനെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ശ്രീ. ബാലകൃഷ്ണൻ റിയലിനെയും ട്രഷററായി ശ്രീ.വിശ്വനാഥൻ മലയാക്കോളിനെയും (എ.വി. മാർക്കറ്റിംഗ് ) തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ശ്രീ .സുബൈർ പ്രഭാത് (വൈസ് പ്രസിഡണ്ട് ), ഇസ്മയിൽ ഐസ് ബെർഗ് (സെക്രട്ടറി), രാജേഷ് ദേവൂസ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

No comments