Breaking News

ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച പെരുമ്പാമ്പിനെ കാട്ടിൽ തുറന്നു വിട്ടു

കാഞ്ഞങ്ങാട്: വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെരുമ്പാമ്പ് പൂർണ സുഖം പ്രാപിച്ചു. കഴിഞ്ഞയാഴ്ച
പള്ളിക്കരയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പെരുമ്പാമ്പാണ് ആരോഗ്യം വീണ്ടെടുത്തത്. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എ.പി. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ മൂന്ന് ദിവസത്തോളം കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ ചികിൽസയിൽ കഴിഞ്ഞിരുന്നു.
മുറിവുണങ്ങി ഇര പിടിക്കാൻ പ്രാപ്തിയായ തോടെ പാമ്പിനെ കാട്ടിൽ എത്തിക്കാൻ തീരുമാനിക്കു കയായിരുന്നു.
വാഹനമിടിച്ച് സാരമായി പരിക്കേറ്റ പെരു പാമ്പിനെ ഹോസ്ദുർഗ് ഗവ.മൃഗാശുപത്രിയിൽ എത്തിച്ച് ഡോ: നിതിഷ്, വെറ്ററനറി സർജൻമാരായ ഡോ. ബിജിന, ഡോ. ആതിര എന്നിവരുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറോളം സമയമെടുത്ത് മുറിവുകൾ വൃത്തിയാക്കി തുന്നിച്ചേർക്കുകയായിരുന്നു. തുടർന്നാണ് പാമ്പിനെ വനം വകുപ്പ് ഏറ്റെടുത്തത്.
13 കിലോയോളം തൂക്കം വരുന്ന
പെരുമ്പാമ്പിന് രണ്ട് വയസ് പ്രായമുണ്ട്. ജില്ലയിൽ തന്നെ വനത്തിലാണ് പാമ്പിനെ
ഉപേക്ഷിച്ചത്.

No comments