Breaking News

ഇരയുടെ പിതാവിനെ അക്രമിച്ചു അപായപ്പെടുത്താൻ ശ്രമം ; പോസ്കോ കേസ് പ്രതിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് :  മകളെ പീഡിപ്പിച്ച കാര്യത്തിന് കേസു കൊടുത്തതിനുള്ള വിരോധത്തില്‍ പിതാവിനെ കഴുത്തിന് പിടിച്ച് ഞെരിച്ച് പരിക്കേല്‍പിച്ച് കൊല്ലുമെന്ന് ഭീഷണി. ഇന്നലെ രാവിലെ 11ന്  അരിങ്കല്ല് സ്ഥലത്ത് വച്ച് പ്രതി കരുണാകരന്‍ , ഇരയുടെ പിതാവിനെ
 തടഞ്ഞു നിര്‍ത്തി കൈകൊണ്ട്കഴുത്തിന് കുത്തിപ്പിടിച്ച് തള്ളിയിട്ട്   മുകളില്‍ കയറിയിരുന്ന് കഴുത്തിന് പിടിച്ച് ഞെരിച്ച് പരിക്കേല്‍പിച്ച് കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 

രണ്ട് വര്‍ഷം മുമ്പാണ് കരുണാകരന്‍ പ്രായപൂര്‍ത്തിയാവാത്ത  പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസ്  വിചാരണ ആരംഭിക്കാനിരിക്കയാണ് പ്രതി ഇരയുടെ പിതാവിനെ  ആക്രമിച്ചത്. വെളളിക്കുണ്ട് പൊലീസ് കേസെടുത്തു.


No comments