Breaking News

കൃഷി ഓഫീസറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൃഷി വകുപ്പ് ജീവനക്കാരുടെ സംയുക്ത സമിതി പരപ്പ ബ്ലോക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


പരപ്പ : പാലക്കാട് ജില്ലയിൽ കൃഷി ഓഫീസറായ ശ്രീമതി റാണി ഉണ്ണിത്താനെതിരെ നടന്ന മർദ്ദനത്തിൽ പ്രതിഷേധിച്ച് കൃഷി വകുപ്പ് ജീവനക്കാരുടെ സംയുക്ത സമിതി പരപ്പ ബ്ലോക്ക് ഓഫീസിന് മുന്നിൽ  പ്രതിഷേധ ധർണ്ണ നടത്തി 
വിവിധ സംഘടനകളായ KGOA, AOAOK ,AAAK , NGO യൂണിയൻ പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു
കൃഷി വകുപ്പിൽ 80 ശതമാനം വനിതകളാണ് ഫീൽഡ് ജീവനക്കാരെന്നതും അവർക്കെതിരേ നടക്കുന്ന ഒറ്റ തിരിഞ്ഞ ഇത്തരം അക്രമസംഭവങ്ങൾ മാപ്പർഹിക്കാത്ത കുറ്റമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും സംഘടനകൾ ഒന്നടങ്കം സർക്കാരിനോട് ആവശ്യപ്പെട്ടു

No comments