Breaking News

കാസർകോട് നഗരത്തിൽ പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞുവീണ് 2 പേർ മരിച്ചു


കാസർകോട്: പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ ചുമർ ഇടിഞ്ഞുവീണ് കല്ലിനടിയിൽ കുടുങ്ങി രണ്ട് തൊഴിലാളികൾ മരിച്ചു. കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കർണാടക കൊപ്പൽ നിംഗപൂരിലെ ലക്ഷ്മപ്പ (43), ചികമംഗ്ളുറു എസ് എൽ ആർ ഡ്രൈവിംഗ് സ്കൂളിന് സമീപത്തെ കൊട്ടാരയ്യയുടെ മകൻ ബി എം ബസയ്യ (40) എന്നിവരാണ് മരിച്ചത്.

പൈപ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ ഇതിന് സമീപമുണ്ടായിരുന്ന വലിയ മതിൽ തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ സമീപവാസികളും ചുമട്ടുതൊഴിലാളികളും പൊലീസും ചേർന്നാണ് ഇവരെ പുറത്തെടുത്തത്.


No comments