Breaking News

ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ പ്രതിവാര ആരോഗ്യമേള പരിപാടിയുടെ ഭാഗമായി ബളാൽ ടൗണിൽ വെച്ച് നാളെ പ്രഷർ ഷുഗർ പരിശോധന , ആരോഗ്യ ബോധവത്കരണ ക്ലാസ് നടക്കും


വെള്ളരിക്കുണ്ട് : ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ പ്രതിവാര ആരോഗ്യമേള പരിപാടിയുടെ ഭാഗമായി   25 .11 .2023 തീയ്യതി  ബളാൽ ടൗണിൽ വെച്ച്    പ്രഷർ ഷുഗർ പരിശോധന    ABHA ഐ ഡി നൽകൽ  ടെലി കൺസൾറ്റേഷൻ ആരോഗ്യ ബോധവത്കരണ ക്ലാസ് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്  പ്രസ്തുത സേവനം പരമാവധി പ്രേയോജന പെടുത്തേണ്ടതാണ്.  സമയം 11 മണി മുതൽ 1 മണി വരെ തുടർന്ന്  ആരോഗ്യ മേളയുടെ ഭാഗമായി 2  മണിക്ക് ബളാൽ ടൗണിൽ കാസറഗോഡ് ജില്ലാ ആഗോഗ്യവകുപ്പ്  മാസ്സ് മീഡിയ വിഭാഗത്തിന്റെയും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാവനാടകം ഉണ്ടായിരിക്കുന്നതാണ് ഏറെ കൗതുകകരവും വിജ്ഞാപ്രദവും ആയ പ്രസ്തുത പരിപാടി കണ്ടാസ്വദിക്കുന്നതിന് വേണ്ടി ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു

No comments