Breaking News

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ യുടെ ചിറ്റാരിക്കൽ ഉപജില്ലാ സമ്മേളനം എ യുപിഎസ് നെല്ലിയടുക്കത്ത്


കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ യുടെ 33ാം ചിറ്റാരിക്കൽ ഉപജില്ല വാർഷിക സമ്മേളനം നവംബർ 26 ഞായറാഴ്ച രാവിലെ 9 30 മുതൽ എയുപിഎസ് നെല്ലിയടുക്കത്ത് നടക്കും. 

സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിദാസ് ഉദ്ഘാടനം ചെയ്യും. ജില്ല ജോയിന്റ് സെക്രട്ടറി എം സുനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന നിർവാഹക സമിതി അംഗം പി ദിലീപ് കുമാർ അടക്കമുള്ള ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു.


സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ഇ പ്രസീധരൻ ചെയർമാനും കെ കരുണാകരൻ കൺവീനറുമായുള്ള സംഘാടകസമിതിയുടെ പ്രവർത്തനം സജീവമായി തുടരുന്നു.


സമ്മേളനശേഷം വൈകുന്നേരം അഞ്ചുമണിക്ക് കാട്ടിപ്പൊയിൽ പുല്ലാഞ്ഞിപ്പാറ പൊതുസമ്മേളനം നടക്കും. കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി വി കെ രാജൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തോടനുബന്ധിച്ച്  അധ്യാപകനും  നാടക പ്രവർത്തകനുമായ കെ എൻ മനോജ് കുമാർ രചനയും സംവിധാനവും നിർവഹിച്ച അഭിനയിക്കുന്ന ഏകാങ്ക നാടകം കൈപ്പക്ക അരങ്ങേറും.

No comments