Breaking News

കടലില്‍ വീണ അന്യസംസ്ഥാന മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി , ഹോസ്ദുര്‍ഗ് മീനാപ്പീസ് കടപ്പുറത്തിന് നിന്ന് 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി കടലില്‍ നിന്നാണ് കണ്ടെത്തിയത്

 



കാഞ്ഞങ്ങാട് :മത്സ്യബന്ധനത്തിനിടെ ബുധനാഴ്ച കടലില്‍ വീണ അന്യസംസ്ഥാന മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒറീസ സ്വദേശിയും വെസ്റ്റ് ബംഗാളില്‍ താമസക്കാരനുമായ ജയദേവ് ഗിരിയുടെ(54) മൃതദേഹമാണ് ഇന്നു രാവിലെ അപകടത്തില്‍പെട്ട ഹോസ്ദുര്‍ഗ് മീനാപ്പീസ് കടപ്പുറത്തിന് 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി കടലില്‍ കണ്ടെത്തിയത്. നീലേശ്വരം കൊയാമ്പുറത്തെ ടി.കെ.രാജീവന്റെ അര്‍മാന്‍ എന്ന ബോട്ടിലെ താല്‍ക്കാലിക തൊഴിലാളിയാണ് ജയദേവ് ഗിരി.

No comments