Breaking News

ജില്ലയിലെ വിവിധ സ്ഥാപങ്ങളിൽ ജോലി ഒഴിവുകൾ


അക്രഡിറ്റഡ് ഓവര്‍സിയര്‍ ഒഴിവ്


ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ ഒഴിവ്. യോഗ്യത ബി.ടെക് സിവില്‍ / മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ / രണ്ട് വര്‍ഷം ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ. അഭിമുഖം ഡിസംബര്‍ എട്ടിന് രാവിലെ 11ന് ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍. ഫോണ്‍ 04994 260073.


അധ്യാപക ഒഴിവ്

തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദമാണ് യോഗ്യത. കൂടിക്കാഴ്ച്ച ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച്ച രാവിലെ 10ന് നടക്കും.  താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, എല്ലാ യോഗ്യത / പരിചയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10നകം പോളിടെക്‌നിക്ക് കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2211400, 9995145988.


അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവ്


മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത ബി.ടെക് സിവില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ രണ്ടിന് ശനിയാഴ്ച്ച വൈകിട്ട് അഞ്ച് വരെ. അപേക്ഷ നല്‍കിയവര്‍ക്ക് അഭിമുഖ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 232891.


ട്രെയിനി അപേക്ഷ ക്ഷണിച്ചു


ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്ക്കാലിക അടിസ്ഥാനത്തില്‍ ട്രെയിനികളെ നിയമിക്കുന്നു. യോഗ്യത മൂന്ന് വര്‍ഷ ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. മുന്‍പരിചയം നിര്‍ബന്ധമില്ല. കാറഡുക്ക, കാസര്‍കോട് ബ്ലോക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ പത്തിന് വൈകിട്ട് അഞ്ചിനകം https://forms.gle/RERRv7nZPgKh9Jfe9 അല്ലെങ്കില്‍ https://arogyakeralam.gov.in/ehealth/ എന്ന ലിങ്കില്‍ അപേക്ഷിക്കണം. വൈകിവരുന്ന അപേക്ഷ സ്വീകരിക്കില്ല. അഭിമുഖം ഡിസംബര്‍ 18ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഫോണ്‍ 9745799948.

No comments