പെന്‍ഷനും ,റേഷനും നല്‍കാതെയും കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില നല്‍കാതെ കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സർക്കാരിനെതിരെ കാഞ്ഞങ്ങാട് യൂത്ത് കോണ്‍ഗ്രസ് പട്ടിണി സദസ് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: പെന്‍ഷനും ശമ്പളവും,റേഷനും നല്‍കാതെയും,കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില നല്‍കാതെ കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുകയും, നിയമനനിരോധനവും,നികുതികൊള്ളയും, ധൂര്‍ത്തും സ്വജന പക്ഷപാതവും കൊണ്ട് കേരളീയ ജനതയെ പട്ടിണിയിലാക്കിയവര്‍ കോടികള്‍ ചിലവിട്ട് ഇല്ലാത്ത ഭരണ നേട്ടങ്ങള്‍ അവരിപ്പിക്കാനായി നവകേരള സദസ്സ് നടത്തുന്ന പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ചൂണ്ടികണിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടിണി സദസ്സ് സംഘടിപ്പിച്ചു. പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നിന്ന് പ്രകടനമായി മുന്‍ നിരയില്‍ പിണറായി വിജയന്‍ മുത്തുകുടകളുടേയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയും ഒപ്പം സദസ്സ് നടത്താനിരുന്ന പിണറായിക്കൊപ്പം അഴിമതിക്കാരായ ശിവശങ്കരനും, സ്വപ്ന സുരേഷും, രവീന്ദ്രനും,എ. സി മൊയ്തീനും തൊട്ട് പുറകിലായി യഥാര്‍ത്ഥ കേരളത്തിന്റെ ചിത്രം വെളിവാക്കുന്ന പട്ടിണിയിലാണ്ട പിച്ച ചട്ടിയേന്തിയ കര്‍ഷകരെയും,പെന്‍ഷന്‍ കിട്ടാത്ത വൃദ്ധയും,റേഷന്‍ കടയില്‍ അരികിട്ടാത്തരെയും, തൊഴിലാളികളെയും യുവജനങ്ങളെയും അവതരിപ്പിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തി പട്ടിണി സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി. പി പ്രദീപ് കുമാറിന്റെ അദ്ധ്യഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് ഉദ്ഘടനം ചെയ്തു. നിയുക്ത ജില്ലാ പ്രസിഡന്റ്കാര്‍ത്തികേയന്‍ പെരിയ,ഡി സി സി ജനറല്‍ സെക്രട്ടറി പിവി സുരേഷ്, ജില്ലാ ഭാരവാഹികളായ ഷോണി കെ തോമസ്, രാജേഷ് തമ്പാന്‍, വസന്തന്‍ ഐ എസ്,രാജിക ഉദുമ ,റാഫി അടൂര്‍, ഗിരികൃഷ്ണന്‍ കൂടാല, ഷെറില്‍ കൈയ്യങ്കൂടല്‍, ചന്ദ്രഹാസ് ഭട്ട്, വിനോദ് കള്ളാര്‍,അനൂപ് കല്ല്യോട്ട്, ദീപു കല്ല്യോട്ട്,രോഹിത്ത് എറുവാട്ട്, കെപി ബാലകൃഷ്ണന്‍, ശ്യാമള. സി,അനില്‍ വാഴുന്നോറോടി,ഷിബിന്‍ ഉപ്പിലിക്കൈ, വിനീത് എച്ച്. ആര്‍,അനൂപ് ഓര്‍ച്ച , സച്ചിന്‍ മാത്യു,അക്ഷയ സ് ബാലന്‍, സനോജ് കുശാല്‍നഗര്‍, പ്രതീഷ് കല്ലഞ്ചിറ ,കാശിനാഥ് , രാഹുല്‍ഒഴിഞ്ഞവളപ്പ് , കീര്‍ത്തന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments