Breaking News

മദ്യലഹരിയിൽ കൂട്ടത്തിൽ മദ്യപിച്ച കൂട്ടുകാരനെ വെട്ടിപ്പരിക്കേൽപിച്ചു പക്രുവും ശുപ്പാണ്ടിയും അപ്പൂസും പിടിയിൽ


തിരുവനന്തപുരം: മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടായപ്പോള്‍ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മേനംകുളം പാർവതീനഗർ പുതുവൽ പുത്തൻവീട്ടിൽ ഗോകുൽ ഗോപൻ (ശുപ്പാണ്ടി 26), ജി രാഹുൽ (അപ്പൂസ് 24), മേനംകുളം കരിഞ്ഞ വയൽ വീട്ടിൽ വിവേക് (പക്രു 27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് സംഭവം. 

സുഹൃത്തുക്കളായ 8 അംഗ സംഘം മേനംകുളം പാർവതി പുത്തനാറിനു സമീപം ഇരുന്നാണ് മദ്യപിച്ചത്. തുടർന്ന് നടന്ന വാക്കേറ്റത്തിൽ സംഘം ഒപ്പം ഉണ്ടായിരുന്ന മുട്ടത്തറ ശിവക്കുട്ട ലൈനിൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (29) വിനെ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 


No comments