"നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങളുടെ ഉപയോഗം നിയന്ത്രിക്കും " നവകേരളം.. സമ്പൂർണ്ണ ശുചിത്വപദ്ധതികൾക്ക് ബളാലിൽതുടക്കം..
വെള്ളരിക്കുണ്ട് : നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും നവകേരളത്തിന്റെ ഭാഗമായി സമ്പൂർണ്ണ ശുചിത്വം നടപ്പിലാക്കുന്നതിന്റെയും ഭാഗമായി ബളാൽ പഞ്ചായത്തിൽ പദ്ധതികൾക്ക് തുടക്കമായി.
ആദ്യഘട്ടമെന്നനിലയിൽ പഞ്ചായത്ത് പരിധിയിലെ വ്യാപാരസ്ഥാപനഉടമകൾ. അസോസിയേഷൻ പ്രധിനിധികൾ. ആരോഗ്യ പ്രവർത്തകർ ജന പ്രധിനിധികൾ എന്നിവർ അടങ്ങിയവരുടെ ആലോചന യോഗം സംഘടിപ്പിച്ചു.
പഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനം കൂടുതൽ ശക്തി പ്പെടുത്തുവാനും നിരോധിത പ്ലാസ്റ്റിക് ഉപയോഗ വും വിൽപ്പനനയും തടയാൻ വ്യാപാരികൾക്ക്ക്ക് നിർദ്ദേശവും നൽകി യോഗത്തിൽ പ്രസിഡന്റ് രാജുകട്ടക്കയം അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് എം. രാധാമണി. സ്ഥിരം സമിതി അഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്ദുൾ കാദർ. അംഗങ്ങളായ ജെസ്സി ചാക്കോ. സന്ധ്യശിവൻ. ശ്രീജ രാമചന്ദ്രൻ. പി. സി. രഘുനാഥൻ. ദേവസ്യതറപ്പേൽ. പി. പത്മാവധി വ്യാപാരിവ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ ഹെൽത്ത് ഇൻസ്‌പെക്ടർ അജിത് സി. ഫിലിപ്പ്. പഞ്ചായത്ത് സെക്രട്ടറി അജയഘോഷ്. അസി സെക്രട്ടറി രജീഷ് കാരായി. വി. ഇ. ഒ. ജേക്കബ് എന്നിവർപ്രസംഗിച്ചു..
No comments