Breaking News

മനം നിറഞ്ഞ് മംഗലം കളി.. കലാരൂപം കാണാൻ ഭീമനടി വ്യാപാരഭവനിൽ ഒഴുകിയെത്തിയത് നൂറ് കണക്കിന് ആസ്വാദകർ


വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് കാസർ കോട് ജില്ലാ കമ്മിറ്റി ഈ മാസം 14ന് വെള്ളരിക്കുണ്ടിൽ സംഘടിപ്പിക്കുന്ന വനിതാ സംഗമത്തിന്റ ഭാഗമായി ഭീമനടി വ്യാപാരഭവനിൽ സംഘടിപ്പിച്ച ജില്ലാതല മംഗലം കളി മത്സരം കാണാൻ ആസ്വാദകർ ഒഴുകി എത്തി..

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഉള്ള ആളുകളാണ് നാടൻ കലാനൃത്തഇനമായ മംഗലം കളി കാണുവാൻ എത്തിയത്.

തുടിതാളത്തിന്റെ അകമ്പടിയിൽ പാരമ്പര്യവേഷവിധാനത്തിൽ അരങ്ങിൽ എത്തിയ മംഗലം കളി കലാകാരൻ മാരെ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്..


ജില്ലയിലെ പ്രമുഖടീ മുകൾപങ്കെടുത്ത മത്സരത്തിൽ തുടിതാളം കുറ്റിക്കോൽ ജേതാക്കളായി. 

തുടി താളം ബാലൻ ടീം നർക്കിലക്കാട് രണ്ടാം സ്ഥാനം നേടി..

കൾച്ചറൽ ഉമേഷ്‌ ടീം മൂന്നാം സ്ഥാനം നേടി..

അഞ്ചു ടീമുകൾ ആണ് മത്സരത്തിൽ പങ്കെ ടുത്തത്.

മത്സരം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനൻ ഉത്ഘാടനം ചെയ്തു.

വനിതാവിംഗ്  ഭീമനടി യൂണിറ്റ് പ്രസിഡന്റ് ലൗലി വർഗീസ് അധ്യക്ഷവഹിച്ചു. തോമസ് കാനാട്ട്   കെ. എം.   കേശവൻ നമ്പീശൻ. ഡാജി ഓടക്കൽ വനിതാവിംഗ് സംസ്ഥാനസെക്രട്ടറി    സരിജാ ബാബു  ജയലക്ഷ്മി,  കാർത്യായനി കുറ്റിക്കോൽ ഉഷ അപ്പുകുട്ടൻ.  സുനിത ശ്രീധരൻ  തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനൻ സമ്മാനങ്ങൾ വിതരണം ചെയ്തു. നാടൻ കലാകാരന്മാർ അണിനിരന്ന നാടൻ പാട്ടും അരങ്ങേറി..

No comments