Breaking News

ലൈഫ് ഭവന പദ്ധതിയിൽ മുഴുവൻ ഗുണഭാക്താക്കൾക്കും തുക അനുവദിച്ചില്ലെന്ന് ആരോപിച്ച് പനത്തടി പഞ്ചായത്തിൽ പ്രതിപക്ഷ മെമ്പർമാർ ധർണ്ണ നടത്തി


പാണത്തൂർ : ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ച ആളുകളുടെ ലിസ്റ്റ് ഹഡ്കോയ്ക്ക് അയക്കാതെ പണം നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പനത്തടി ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പഞ്ചായത്തിലെ ഒന്നാം വാർഡ് മുതൽ ആറാം വാർഡ് വരെയുള്ള 120 ഓളം കുടുംബങ്ങൾക്കാണ് ആദ്യ ഗഡു ലഭിക്കാത്തത്. മറ്റു വാർഡുകളിൽ പെട്ട ഗുണഭോക്താക്കൾക്ക് പണം കിട്ടിയിട്ടും ഈ വാർഡുകളിലെ  ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് ഭരണസമിതിയുടേയും, ചില ഉദ്യോഗസ്ഥരുടേയും അനാസ്ഥ മൂലം പണം നഷ്ടമായത് എന്നാരോപിച്ചായിരുന്നു സമരം. ഈ വാർഡുകളിലെ ഗുണഭോക്താക്കൾക്ക് പണം കിട്ടാത്തതിന്നെ കുറിച്ച് അന്യേഷിച്ചപ്പോഴാണ് ഇവരുടെ ലോൺ അപേക്ഷ വായ്പയ്ക്കായി ഹഡ്കോയിൽ സമർപ്പിച്ചിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞത്. 2017 ലെ ലിസ്റ്റ് പ്രകാരം പനത്തടി പഞ്ചായത്തിലെ 605 ആളുകളാണ് ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കളായി ഉള്ളത്. നിർവ്വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ മുഖാന്തിരം എഗ്രിമെൻ്റ് വച്ച ഏഴ് മുതൽ

No comments