കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു വിവിധ സ്കൂളുകളിൽ നിന്നായി 150ലധികം കുട്ടികൾ പങ്കെടുത്തു
കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പരിപാടി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ നാസർ സി എച്ച് അജിത് കുമാർ കെ വി
പി ഇ സി സെക്രട്ടറി രവി പടിഞ്ഞാറ്റയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു പഞ്ചായത്ത് സെക്രട്ടറി ലീന മോൾ എൻ സി സ്വാഗതവും
വിവിധ സ്കൂളുകളിൽ എത്തിയ കുട്ടികളിൽ നിന്നും തെരെഞ്ഞെടുത്ത പാനലിസ്റ്റുകൾ കാര്യങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി വിദ്യ ടി.ആർ നവ കേരള മിഷൻ ആർ പി രാഘവൻ മാഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 150ലധികം കുട്ടികൾ പരിപാടിയിൽ പങ്കാളിയായി പരിപാടിയോട് അനുബന്ധിച്ച് കാട്ടിപ്പൊയിൽ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിലുള്ള
യോഗ ടീമിൻറെ യോഗ ഡാൻസും അവതരിപ്പിച്ചു. മാലിന്യമുക്ത നവകേരളം സംബന്ധിച്ച് സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു.
No comments