Breaking News

ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ പുരസ്കാരം

ചിറ്റാരിക്കാൽ : ആതുരശുശ്രൂഷാ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിന് ഈ വർഷവും നാഷണൽ ക്വാളിറ്റി അഷ്വുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) പുരസ്കാരം ലഭിച്ചു.

2018 മുതൽ തുടർച്ചയായി ഈ പുരസ്കാരം ലഭിക്കുന്ന സ്ഥാപനമാണിത്. ഒരുവർഷം രണ്ട് ലക്ഷം രൂപയാണ് പുരസ്കാരത്തുക. സ്ഥാപനത്തിന്റെ സേവനമികവ്, രോഗികളുടെ അവകാശ സംരക്ഷണത്തിന് നൽകുന്ന പ്രാധാന്യം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, മാലിന്യ നിർമാർജനം എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം. ആസ്പത്രിയുടെ വികസനപ്രവർത്തനങ്ങൾക്കാണ് പുരസ്കാരത്തുക ചെലവഴിക്കുക.ആർദ്ര കേരളം പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിനായിരുന്നു. മൂന്നുതവണ ആരോഗ്യകേരള പുരസ്കാരവും ലഭിച്ചു. കായകൽപ്പം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2023-ൽ ഐ.എം.എ. ഏർപ്പടുത്തിയ ഇമേജ് പരിസ്ഥിതി മിത്രാ പുരസ്കാരവും ഈ കുടുംബാരോഗ്യകേന്ദ്രം നേടി.

No comments