മാവുള്ളാൽ തീർത്ഥാടന ദേവാലയത്തിൽ നവനാൾ തിരുക്കർമ്മങ്ങളും തിരുനാൾ ആഘോഷവും26 ന് ഞായറാഴ്ചസമാപിക്കും
വെള്ളരിക്കുണ്ട് : മാവുള്ളാൽ തീർത്ഥാടന ദേവാലയത്തിൽ നവനാൾ തിരുക്കർമ്മങ്ങളും തിരുനാൾ ആഘോഷവും26 ന് ഞായറാഴ്ച
സമാപിക്കും. പരിപാടിയുടെ ഭാഗമായി എല്ലാ ദിവസവുംരാവിലെ 6-നും , 8-നും , 10നും ഉച്ചകഴിഞ്ഞ് 3 നും 7നും വി.കുർബാന വ ചന
പ്രഘോണം ,നൊവേന എന്നിവ നടന്നു വരുന്നു.
തിരു സ്വരൂപം ആശിർവദിക്കൽ, ആഘോഷമായ വിശുദ്ധ കുർബാന, എന്നിവയും ഇതിനകം നടന്നിരുന്നു. ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ഒട്ടനവധി ഭക്തർ ദേവാലയ സന്നിധിയിൽ എത്തുന്നുണ്ട്. ദേവാേയ സമീപത്ത് നിരവധി കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്,
നവംബർ 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന വചനപ്രഘോഷണം നൊവേന, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. 6.30ന് നടക്കുന്ന ആഘോഷമായ വി.കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനികാർമ്മികനാകുംസമാപന ദിവസമായ നവംബർ 26 ഞായറാഴ്ച രാവിലെ 6 നും 8 നും വി.കുർബാന ഉണ്ടാവും.രാവിലെ10 .30 ന് നടത്തുന്ന ആഘോഷമായ വിശുദ്ധ കുർബാന,വചന പ്രഘോഷണം എന്നിവയ്ക്ക് റവ.ഡോക്ടർ ഫിലിപ്പ് കവിയിൽ കാർമ്മികൻ ആവും. തുടർന്ന് പ്രദക്ഷിണം, തിരുനാൾ ഏൽപ്പിക്ക
ൽ സമാപന ആശിർവാദം പാച്ചോർനേർച്ച എന്നിവയോടുകൂടി തിരുനാൾ സമാപിക്കും.
No comments