Breaking News

കാസർകോട് കുമ്പളയിൽ ആശുപത്രിയിലെ പീഡനശ്രമം; മധ്യവയസ്‌കന്‍ അറസ്റ്റിൽ


കാസർകോട് : കുമ്പളയില്‍ അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി മുഹമ്മദിനെ(53)യാണ് കുമ്പള സിഐ അനൂപ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. അമ്മ മരുന്ന് വാങ്ങാനായി പോയ നേരം പെണ്‍കുട്ടിയുടെ അടുത്തെത്തിയ പ്രതി ലിഫ്റ്റ് കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തന്നെ തിരഞ്ഞെത്തിയ അമ്മയോട് കുട്ടി സംഭവം പറയുകയായിരുന്നു.

No comments