Breaking News

ബാനം ഗവ.ഹൈസ്‌കൂളിൽ കൊയ്ത്തുത്സവം നടത്തി


പരപ്പ: കാർഷിക സംസ്കൃതിയുടെ പാഠങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബാനം ഗവ.ഹൈസ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടത്തിയ കരനെൽകൃഷിയുടെ വിളവെടുപ്പിന്റെ ഭാഗമായി കൊയ്ത്തുത്സവം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ, മദർ പി.ടി.എ പ്രസിഡന്റ് വി.എൻ മിനി, എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, എ.ഡി.എസ് ചെയർപേഴ്‌സൺ വി.ഓമന, ഹരിതസേന കോഡിനേറ്റർ സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ, എം.ലത, നിശാന്ത് രാജൻ, കെ.ഭാഗ്യേഷ് എന്നിവർ സംബന്ധിച്ചു. സ്വകാര്യ വ്യക്തിയുടെ മുപ്പത് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്.

No comments