Breaking News

പൂജാ ബംപർ 12 കോടി കാസർഗോട്ടെക്ക്... ഒന്നാം സമ്മാനം ടിക്കറ്റ് വിറ്റത് മേരിക്കുട്ടി ജോജോ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി കാസര്‍കോട് ജില്ലയില്‍ വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്റ് വിറ്റ ജെ.സി 253199 ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയില്‍ ഉളളതാണ് എസ് 1447 നമ്പറിലുള്ള ഈ ഏജന്‍സി. രണ്ടാം സമ്മാനമായ 1 കോടി രൂപയുടെ 4 സമ്മാനങ്ങളില്‍ ഒരു സമ്മാനത്തിനും ഇതേ ഏജന്‍സി വിറ്റ ടിക്കറ്റ് അര്‍ഹമായിട്ടുണ്ട്.

No comments