Breaking News

സ്കൂട്ടിയിൽ ജീപ്പിടിച്ച്ചിറ്റാരിക്കാൽകമ്പല്ലൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്




ചിറ്റാരിക്കാൽ: അമിതവേഗതയിൽ വന്ന ജീപ്പ് സ്കൂട്ടിയിലിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു.
കമ്പല്ലൂർ കാട്ടിപ്പൊയിൽ പാലമൂട്ടിൽ ഹൗസിൽ സി.ജെ.മാത്യു(62) ഭാര്യ ഷൈനിമാത്യു(51) എന്നിവർക്കാണ് അപക
ടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ
ദിവസം ചിറ്റാരിക്കാൽ ഇരുപത്തഞ്ച് ഭാഗത്തുനിന്നും ചെറുപുഴയിലേക്ക് കെഎൽ 79 എ 4905 നമ്പർ സ്കൂട്ടറിൽ പോ
കുന്നതിനിടയിൽ അമിതവേഗതയിൽ വന്ന കെഎൽ 07 ജെ7989 നമ്പർ ജീപ്പിടിച്ചാണ് ഇരുവർക്കും പരിക്കേറ്റത്. ജീപ്പ്
ഓടിച്ചയാൾക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.

No comments