Breaking News

വ്യാജ ആപ്ലിക്കേഷന്‍ നിർമ്മിച്ചു അക്കൗണ്ടില്‍ നിന്നും പണം തട്ടി ;നീലേശ്വരം സ്വദേശിയുടെ പരാതിയിൽ കേസ് എടുത്തു അന്വേഷണം ആരംഭിച്ചു


നീലേശ്വരം : 00എസ്ബിഐ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള എച്ച്ആര്‍എം സൈറ്റിന്റെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച്  ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും 556000 രൂപ തട്ടിയെടുത്തു. ചിറപ്പുറം ആലിങ്കീഴില്‍ ജോസഫ് കുന്നപ്പള്ളിയുടെ മകന്‍ കെ.ജെ.ജോസഫ് (68) ആണ് തട്ടിപ്പിനിരയായത്. നാല് തവണകളായാണ് ജോസഫിന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടത്. നവംബര്‍ 7 ന് ജോസഫിന്റെ അക്കൗണ്ടില്‍ നിന്നും രണ്ട് അക്കൗണ്ടുകളിലേക്കായി 1,13000 രൂപയും 118000 രൂപയും ട്രാൻസ്ഫർ ചെയ്തു.  പിന്നീട് ജോസഫിന്റെ ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് രണ്ട് തവണയായി 300000 രൂപയും 25000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.  ജോസഫ് നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments