ചിറ്റാരിക്കൽ ഉപജില്ലാ ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കുന്നുംകൈ : ചിറ്റാരിക്കൽ സബ്ജില്ലാ ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും മികച്ചപ്രകടനം നടത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പെരുമ്പട്ട സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ഇന്ന് നടന്ന അനുമോദന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീമതി ഷാഹിറ അധ്യക്ഷയായി വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ ജില്ലയിലേക്ക് മത്സരിക്കാൻ സെലെക്ഷൻ കിട്ടിയ മുഹമ്മദ് മുഹ്സിൻ, ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിൽ ജില്ലയിലേക്ക് സെലെക്ഷൻ കിട്ടിയ ജുമാന എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അതുപോലെ എ ഗ്രേഡ് കിട്ടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ രമാദേവി, മുൻ പി ടി എ പ്രസിഡന്റ് റഷീദ്, സുരേന്ദ്രൻ മാഷ് ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ജിതിനി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാജഹാൻ മാഷ് നന്ദിയും പറഞ്ഞു.
No comments