ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുന്നു ; ഓൺലൈനിൽ പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 285000 രൂപ തട്ടിയെടുത്തു
കാസര്‍കോട്: ഓണ്‍ലൈനില്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും 285000 രൂപ തട്ടിയെടുത്തു. അടൂര്‍ ഉറുദൂര്‍ ബള്ളക്കാന അണ്ണനായ്ക്കിന്റെ മകള്‍ എ.വി.ശ്രേയ(22) ആണ് തട്ടിപ്പിനിരയായത്. വാട്സ് ആപ്പില്‍ കണ്ട പരസ്യത്തിലൂടെയാണ് ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെയുള്ള ദിവസങ്ങളില്‍ 13 തവണകളിലായാണ് ഇത്രയും തുക ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴിയും ബാങ്ക് വഴിയും അയച്ചുകൊടുത്തത്. എന്നാല്‍ പിന്നീട് ജോലി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രസ്തുത നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. തുടര്‍ന്നാണ് ശ്രേയ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
No comments