പഞ്ചായത്ത് തല STEP UP രജിസ്ട്രേഷൻ ക്യാമ്പയിന് കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു
അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് തല STEP UP, രജിസ്ട്രേഷൻ ക്യാമ്പയിൻ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ തൊഴിൽ അന്വേഷകരെ കേരള നോളജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസ് പോർട്ടലിലേക്ക് രജിസ്റ്റർ ചെയ്യിപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. കമ്മ്യൂണിറ്റി അംബാസിഡർ സുരേഷ് വയമ്പ് സ്വാഗതവും കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി രഘു, അക്കൗണ്ടന്റ് ഇക്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് ഹെല്പ് ഡസ്ക് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, സിഡിഎസ് ചെയർപേർസൺ ബിന്ദു കൃഷ്ണൻ എന്നിവർ സന്ദർശിച്ചു.യുവജന ക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ വിഷ്ണു,തൊഴിൽ അന്വേഷകർ തുടങ്ങിയവർ പങ്കെടുത്തു.വരും ദിവസങ്ങളിൽ രജിസ്ട്രേഷൻ പ്രവർത്തനം പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ചു നടത്താൻ തീരുമാനിച്ചു.
No comments