Breaking News

ഇടിമിന്നലിൽ ചോയ്യങ്കോട് കിനാനൂർ പ്രദേശത്ത് നാശനഷ്ടം


ചോയ്യങ്കോട്: ഇടിമിന്നലിൽ ചോയ്യങ്കോട് കിനാനൂർ ജി എൽപി സ്കൂളിന് സമീപത്തെ പി കൃഷ്ണന്റെ വീടിന്റെ വയറിങ് നശിച്ചു. ബോർവെൽ മോട്ടോറിന്റെ സ്വിച്ച് ബോക്സ് തകർന്ന് വീണ നിലയിലാണ്. മോട്ടോർ കേടായി. വീടിന്റെ തറയോട് ചേർന്ന് കുഴി രൂപപ്പെട്ടു. വീടിന് മുന്നിൽ റോഡരികിലെ വൈദ്യുതി തൂണിൽ സ്ഥാപിച്ച തെരുവ് വിളക്കും കത്തി നശിച്ചു. മോട്ടോർ സ്വിച്ച് ബോക്സും തകർന്ന് വീണ നിലയിലാണ്.

No comments