ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിൽ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി
കാസര്‍കോട്: ചന്ദ്രഗിരി പുഴയില്‍ ചാടിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. തളങ്കര അഴീമുഖത്ത് മത്സ്യതൊഴിലാളികളാണ് ഉളിയത്തുടുക്ക റഹ്മത്ത് നഗര്‍ സ്വദേശി ഹസൈനാറിന്റെ (46) മൃതദേഹം കണ്ടെത്തിയത്. ഇവര്‍ മൃതദേഹം കരക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പോലീസ് സ്ഥലത്തെത്തി. ഇന്നലെ രാവിലെ 6 മണിക്കാണ് ഹസൈനാര്‍ ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. ചന്ദ്രഗിരി പാലത്തിന് സമീപം കാറില്‍ എത്തി കാറും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ചെരിപ്പ് പാലത്തിനടുത്ത് ഊരിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ചന്ദ്രഗിരി ജംഗ്ഷനില്‍ ജ്യൂസ് മഹല്‍ എന്ന പേരില്‍ ജ്യൂസ് കട നടത്തുന്നയാളാണ് ഹസൈനാര്‍. സുഹൃത്തിന് മെസേജ് അയച്ച ശേഷം പുഴയില്‍ ചാടുകയായിരുന്നു.
No comments