പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് മാലോം ചുള്ളി സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : പോളണ്ടിലേക്ക് വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചു മാലോം ചുള്ളി സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. മാലോം ചുള്ളി സ്വദേശി സുമീർ കെ എസ് (24) ആണ് പരാതിക്കാരൻ. 365000 രൂപ വിസക്ക് നൽകിയിട്ടും കാഞ്ഞങ്ങാട് മദനി ട്രാവൽസിലെ അബു താഹിർ (25) വിസ നൽകാതെ ചതിച്ചു എന്നാണ് പരാതി. കോടതിയുടെ നിർദേശപ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
No comments