Breaking News

വഴിപ്രശ്നം; കള്ളാറിൽ വീട്ടമ്മയെ അയൽവാസികൾ മർദിച്ചു പരിക്കേൽപ്പിച്ചതായി പരാതി


വെള്ളരിക്കുണ്ട് : വഴി പ്രശ്നത്തെ തുടർന്ന് വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചുകയറി അയൽവാസികൾ മർദ്ദിച്ചതായി പരാതി. കള്ളാർ ആടകം നീലങ്കയ സത്യന്റെ ഭാര്യ സി.ബിന്ദു (43)വിനാണ് മർദ്ദനമേറ്റത്. അയൽവാസിയും ബന്ധുവുമായ കൃഷ്ണനും മകന്റെ പ്രിയേഷും ചേർന്നാണ് മർദ്ദിച്ചതെന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിന്ദു പറയുന്നു. ഇവരുടെ പറമ്പിന് തൊട്ടടുത്ത് കൂടി പോകുന്ന വഴിയെ ചൊല്ലി കൃഷ്ണനും ബിന്ദുവിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് കൃഷ്ണൻ രാജപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ സ്ഥലത്തെത്തിയ രാജപുരം പോലീസ് രണ്ടുപേരോടും ഇന്ന് രാജപുരം സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി സത്യൻ വീട്ടിലില്ലാത്ത സമയത്ത് കൃഷ്ണനും മകനും ചേർന്ന് വീട്ടിൽ അതിക്രമിച്ചുകയറി ബിന്ദുവിനെ മർദ്ദിച്ചത്. തലമുടി പിടിച്ച് വലിച്ച് താഴെയിട്ട് ഇരുമ്പ് വടികൊണ്ട് ക്കും കാലിനും അടിക്കുകയായിരുന്നു. ബിന്ദുവിന്റെ ഇടതു കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


No comments