Breaking News

പാചക വാതക വിതരണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ഉദ്യാഗസ്ഥ സംഘം ; വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ എൽ.പി.ജി ഔട്ട്ലറ്റുകൾ പരിശോധിച്ചു


വെള്ളരിക്കുണ്ട് : താലൂക്കിലെ പാചക വാതക വിതരണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ഇന്ന് വെളളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസർ , അസി: താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവർ അടങ്ങുന്ന സ്ക്വാഡ് താലൂക്കിലെ വിവിധ എൽ.പി.ജി ഔട്ട്ലറ്റുകൾ  പരിശോധിച്ചു.

    ഒടയംചാലിലെ    എച്ച്.പി ഡീലറായ  ജെ.എം.ജെ ഗ്യാസ് ഏജൻസി , മാലോത്തെ   എച്ച്.പി. ഡീലറായ മാതാ ഗ്യാസ് ഏജൻസിസ്  എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

     പരിശോധനയിൽ നിലവിൽ പാചക വാതക വിതരണ ഏജൻസികളുടെ പ്രവർത്തനത്തനനുമായി ബന്ധപ്പെട്ട

 1:കലക്ടർ അംഗികരിച്ച ദൂരത്തിന്റെ അടിസ്ഥാനത്തിലെ

ഡെലിവറി നിരക്കുകൾ  ഏജൻസി ഓഫിസിൽ  ഉപഭോക്താക്കൾ കാണത്തക്ക സ്ഥലത്ത്

പ്രദർശിപ്പിക്കുക,

2: ഉപഭോക്താക്കൾക്ക് വ്യക്തമായ ബിൽ  നൽകുക.

3:  ബില്ലിൽ കാണുന്ന  തുക മാത്രം ഈടാക്കുക,

4:  ഡോർ ഡെലിവറി പരാതിക്കിടയില്ലാത്ത വിധം  നടപ്പിലാക്കുക

4:   ഡെലിവറി വാഹനങ്ങളിൽ അളവു തൂക്ക ഉപകരണങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കുക. 

5:  ഉപഭോക്താക്കൾ നേരിട്ടും ഫോണിലൂടെയും അന്വേഷിക്കുന്ന വിവര ങ്ങൾക്ക് കൃത്യമായ മറുപടി നൽകൽ

6 - റീഫിൽ സിലിണ്ടറുകൾ കാലതാമസം കൂടാതെ നൽകുക 

എന്നിവ കർശനമായി പാലിക്കാൻ  നിർദേശം നൽകി. 

      ഉപഭോക്താക്കൾ ബില്ലിൽ കാണുന്ന തുക മാത്രമേ നൽകേണ്ട തുള്ളു.  ഡെലിവറി ചാർജ് കൂടി അടങ്ങുന്നതാണ് ബിൽ. .5 കി.മി. ദൂരം വരെ ഡെലിവറി ചാർജ് സൗജന്യ വുമാണ്. .സിലിണ്ടറിന്റെ തൂക്കം നേരിൽ തൂക്കി നോക്കി ബോദ്ധ്യപ്പെടാവുന്നതുമാണ്.  

     പരിശോധനയിൽ താലൂക്ക് സപ്ലെ ഓഫിസർ സജി വൻ. ടി സി, അസിസ്റ്റൻറ് താലൂക്ക് സപ്ലൈ ഓഫിസർ ജയൻ എൻ പണിക്കർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ രാജീവൻ കെ.കെ, ജാൻസ് മിൻ കെ.ആന്റണി, ജീവനക്കാരനായ മനോജ് കുമാർ  .കെ  എന്നിവർ  പങ്കെടുത്തു.

No comments