Breaking News

ചിറ്റാരിക്കാൽ ഉപജില്ല ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് : ജിഎച്ച്എസ്എസ് പരപ്പ ഓവറോൾ ചാമ്പ്യന്മാർ


പരപ്പ: ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പരപ്പയിൽ വെച്ച് നടന്ന ചിറ്റാരിക്കാൽ ഉപജില്ല ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 

സബ്ജൂനിയർ ബോയ്സ് ,  സബ്ജൂനിയർ ഗേൾസ് ,  ജൂനിയർ ബോയ്സ് ,  ജൂനിയർ ഗേൾസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയും , സീനിയർ ബോയ്സിൽ മൂന്നാം  സ്ഥാനം നേടിയുമാണ് പരപ്പ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡൻറ് എ ആർ വിജയകുമാർ ,  പ്രിൻസിപ്പൽ ശ്രീപതി എസ് എം , ഹെഡ്മാസ്റ്റർ പി ജനാർദ്ദനൻ , സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെ വി, ദീപ പ്ലാക്കൽ എന്നിവർ സംസാരിച്ചു.

No comments