എൻഡോസൾഫാൻ ബാധിതർക്കും ഭിന്നശേഷി കുട്ടികൾക്കും ഇടം ഒരുക്കി ദയാ ഫൗണ്ടേഷനും കാസർഗോഡ് ഡിസ്ട്രിക്ട് ഓട്ടിസം ക്ലബ്ബും
നീലേശ്വരം : ലോക പ്രശസ്ത ജീവകാരുണ്യ പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ നീലേശ്വരം ചിറപ്പുറത്ത് ഭിന്നശേഷിക്കുട്ടികൾക്കായി ഒരു ഇടം ഒരുങ്ങി. അഭ്യുദയകാംക്ഷികളെയും കുട്ടികളുടെയും മാതാപിതാക്കളുടെയും മഹനീയ സാന്നിധ്യത്തിൽ ദയാ ഫൗണ്ടേഷൻ ചെയർപേഴ്സൺ ദയാബായി ഇടം നാടിന് സമർപ്പിച്ചു. ദയാ ഫൗണ്ടേഷനും കാസർഗോഡ് ഡിസ്ട്രിക്ട് ഓട്ടിസം ക്ലബ്ബും സംയുക്തമായിട്ടാണ് ഇടം എന്ന സ്ഥാപനം ഒരുക്കിയിട്ടുള്ളത്.
ദയാ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. ശ്രീനാഥ് ശശി വിശദീകരിച്ചു. ഇടമൊരുക്കാനുണ്ടായ സാഹചര്യം ദയാബായിയമ്മ വിശദമാക്കി. ഇടത്തിനായി ബിൽഡിങ് വിട്ടു നൽകിയ ശ്രീ. അശോകൻ നമ്പ്യാർ ആശംസകൾ നേർന്നു. ഓട്ടിസം ക്ലബ്ബ് സെക്രട്ടറി വി എൻ ബാബു നന്ദി പറഞ്ഞു. ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് നീലേശ്വരം നഗര സഭാ ചെയർപേഴ്സൺ ശ്രീമതി ശാന്ത, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ലത എന്നിവർ വേദിയിലെത്തി ആശംസകൾ നേർന്നത് സന്തോഷം പകർന്നു. നിരവധി സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എത്തിച്ചേർന്നു.
ദയാ ഫൗണ്ടേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മുഴുവൻ അഭ്യുദയകാംക്ഷികളും സംഘടനകളും മുന്നോട്ട് വരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ദയാ ഫൗണ്ടേഷന്റെ ഭാരവാഹികൾ
ചെയർ പേഴ്സൺ
ദയാബായി
പ്രസിഡന്റ്
ശ്രീനാഥ് ശശി
വൈസ് പ്രസിഡന്റ്
അബ്ദുൾ നാസർ
ജനറൽ സെക്രട്ടറി
സുധി നർക്കിലക്കാട്
ജോ: സെക്രട്ടറി
പ്രീത സുധീഷ്
ട്രഷറർ
മാത്യു എം എ
എക്സിക്യുട്ടീവ് അംഗങ്ങൾ
അരുണ ആവിക്കൽ
കൃഷ്ണദാസ്
മെറിൻ ജോസഫ്
പ്രകാശ് എ കെ
No comments