Breaking News

എൻഡോസൾഫാൻ ദുരിതബാധിതനായ 13 കാരൻ മരണപെട്ടു ; എണ്ണപ്പാറയിലെ മോഹനന്റെയും സുമതിയുടെയും മകൻ മിഥുൻ ആണ് മരിച്ചത്


അമ്പലത്തറ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 13കാരന്‍ മരിച്ചു. അമ്പലത്തറ ബി തിയാലിലെ സുമതിയുടെയും എണ്ണപ്പാറയിലെ  മോഹനന്റെയും മകന്‍ മിഥുന്‍ ആണ് മരിച്ചത്.  മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിര ക്കെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മരണം. ഒരു മാസത്തോളമായി വെന്റിലേറ്ററിലായിരുന്നു.

ജന്മനാ കിടപ്പു രോഗിയായിരുന്നു. മണിപ്പാല്‍ മെഡിക്കല്‍ കോളേജിലായിരുന്നു ഇക്കാലമത്രയും ചികിത്സ നടത്തി വന്നത്. പത്ത് മാസം പ്രായമായിരിക്കെ ഇവരുടെ  മൂത്ത ഒരു കുട്ടി നേരത്തേ മരണപ്പെട്ടിരുന്നു. അമ്പലത്തറ സ്‌നേഹവീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ചശേഷം എണ്ണപ്പാറയിലെ പിതാവിന്റെ വീട്ടില്‍  സംസ്‌ക്കാരം നടക്കും. സഹോദരന്‍ നിതിന്‍.

No comments